July 15, 2024

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി

0
20240709 210901

പുൽപ്പള്ളി :എം.എം.ജി.എച്ച്.എസ് കാപ്പിസെറ്റ് വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം നടത്തി . ഉദ്ഘാടനം പ്രശസ്ത അധ്യാപികയും കവയിത്രിയും ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഗണിതം എന്നീ വിഷയങ്ങളിൽ ‘തിരിച്ചെഴുത്തിൽ’ പ്രഗത്ഭയുമായ സിന്ധു വട്ടക്കുന്നേൽ നിർവ്വഹിച്ചു. വിവിധ വിഷയങ്ങളിലെ തിരിച്ചെഴുത്ത് കുട്ടികളിൽ കൗതുകമുണർത്തി. ചണ്ഡാലഭിക്ഷുകിയുടെ ദൃശ്യാവിഷ്കാരവും, പി.കേശവദേവിൻ്റെ ‘ഓടയിൽ നിന്ന് ‘ രംഗാവിഷ്കാരവും വേറിട്ട കാഴ്ചയായി. പി.ടി.എ പ്രസിഡൻ്റ് യു.എൻ.കുശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മാർഗരറ്റ് മാനുവൽ, എൽ.എസ്.ലക്ഷ്മി പ്രസീദ ,കെ.കെ മോഹനൻ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *