യാത്രായോഗ്യമല്ലാതെ കൽപ്പറ്റ ബസ്സ് സ്റ്റാന്റ് റോഡ്
കൽപ്പറ്റ: പഴയ ബസ്സ് സ്റ്റാന്റ് റോഡ് യാത്രായോഗ്യമല്ലാതായിട്ട് ദിവസങ്ങളായി. ബസ്സുകൾ കയറി ഇറങ്ങുന്ന ഭാഗത്തായിട്ടാണ് കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. കെഎസ്ആർടിസി അടക്കമുള്ള ബസ്സുകൾ കയറിയിറങ്ങുന്ന സ്റ്റാന്റ് ആണിത്. ബസ്സുകൾ ഇത് വഴി കയറി ഇറങ്ങുമ്പോൾ ബസ്സ് യാത്രക്കാർക്കും, കാൽനട യാത്രക്കാർക്കും ഒരുപോലെ ഭീതി പടർത്തുന്നുണ്ട്. റോഡ് പൂർണമായും തകർന്ന് ടാർ ചെയ്യാൻ ഉപയോഗിച്ച കമ്പി പുറത്ത് വന്ന സ്ഥിതിയാണുള്ളത്. ഇത് വലിയ അപകടം ഭീതിയാണ് നിലനിർത്തുന്നത്. കുഴികൾ എത്രയുംപ്പെട്ടെന്ന് അടച്ച് യാത്രാ ഭീതി അകറ്റണമെന്നാണ് യാത്രക്കാരുടെയും ബസ്സ് ജീവനക്കാരുടെയും ആവശ്യം.





Leave a Reply