April 21, 2026

ദേശീയ മത്സ്യകർഷക ദിനം ആചരിച്ചു

0
Img 20240711 155042
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ബ്ലോക്ക് പഞ്ചായത്ത് തല മത്സ്യകർഷകദിനാചരണവും മാതൃകാ മത്സ്യ കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ നടന്ന പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എ.കെ. ജയഭാരതി അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് സിന്ധു സെബാസ്റ്റ്യൻ, വെള്ളമുണ്ട പഞ്ചായത്ത് മെമ്പർ പി എ അസീസ്, തളിപ്പുഴ മത്സ്യ ഭവൻ ഫിഷറിസ് ഓഫീസർ ഇ ആർ സുനിത, പ്രോജക്റ്റ് കോർഡിനേറ്റർ ടി.കെ ഷമീറ എന്നിവർ സംസാരിച്ചു. മികച്ച മത്സ്യ കർഷകനുള്ള അവാർഡ് തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ അബ്ദുൾ അസീസ് ഏറ്റുവാങ്ങി.മാതൃകാമത്സ്യ കർഷകനായ ജറാൾഡ് കറുത്തേടത്ത് അനുഭവം പങ്കുവെച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *