April 23, 2026

ഇന്‍ഡോര്‍ സ്റ്റേഡിയം കായിക താരങ്ങള്‍ക്ക് തുറന്ന് കൊടുക്കണം: ടി.സിദ്ധിഖ് എം.എല്‍.എ

0
20240711 210708
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: അമ്പിലേരി സി.കെ ഓംകാരനാഥന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം കായിക താരങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനുമായി കൂടിക്കാഴ്ച നടത്തുകയും, നിവേദനം നല്‍കുകയും ചെയ്തു. 35 കോടി രൂപ കിഫ്ബി ഫണ്ട് വകയിരുത്തി പ്രവൃത്തി ആരംഭിച്ച സി.കെ ഓംകാരനാഥന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ബഹുഭൂരിപക്ഷ പ്രവൃത്തിയും പൂര്‍ത്തിയായി. കൂടാതെ സ്റ്റേഡിയത്തിലെ രണ്ട് സ്വിമ്മിംപൂളുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായിട്ടുണ്ട്. അവശേഷിക്കുന്ന പ്രവൃത്തിയായ വുഡന്‍ ഫ്‌ളോറിംഗ് വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പ്രസ്തുത പ്രവൃത്തി സ്‌പോര്‍ട്‌സ് കേരളാ ഫൗണ്ടേഷനെ ഏല്‍പ്പിച്ച്‌ ഓര്‍ഡറായിട്ടുണ്ട്. സ്റ്റേഡിയം കായിക താരങ്ങള്‍ക്ക് വേണ്ടി തുറന്ന് കൊടുക്കുകയാണെങ്കില്‍ താരങ്ങള്‍ക്ക് വളരെ ഉപകാരപ്രദമാകും. നേരത്തെ ഇതുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയില്‍ കായിക മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം വിളിക്കുകയും ഈ കാര്യം എം.എല്‍.എ അറിയിച്ചതുമാണ്. വേഗത്തില്‍ സ്റ്റേഡിയം കായിക താരങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നതിന് വേണ്ടിയാണ് എം.എല്‍.എ വീണ്ടും മന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *