August 14, 2026

റേഷൻ വ്യാപാരികൾ അനിശ്ചിത കാല സമരത്തിലേക്ക് 

0
Img 20240712 141343
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കൽപ്പറ്റ: തുടർനടപടികളില്ലാതെ റേഷൻ വ്യാപാരികളുടെ സമരം. വേതന പാക്കേജ് കാലോചിതമായി പരിഷ്ക്കരിക്കുക, കേന്ദ്ര ഗവൺമെന്റ് കേരളത്തിലെ പൊതു വിതരണ മേഖലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, കെ ടി പി ഡി എസ് അപാകതകൾ പരിഹരിക്കുക, റേഷൻ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു, എന്നാൽ ഡിപ്പാർട്മെന്റ് തലത്തിൽ നിന്ന് പോലും യാതൊരു തുടർനടപടികളും ഈ വിഷയത്തിൽ അധികാരികൾ സ്വീകരിച്ചിട്ടില്ല. ഒരാഴ്ച്ചയ്ക്കുള്ളിൽ തുടർ നടപടികൾ ഉണ്ടായിട്ടില്ലെങ്കിൽ അനിശ്ചിത കാലത്തേക്ക് റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കെ എസ് ആർ ആർ ഡി എ ജില്ലാ പ്രസിഡന്റ്‌ ഇസ്മയിൽ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *