സാമൂഹ്യ ക്ഷേമ പെൻഷൻ 5000 രൂപയായി ഉയർത്തുക; സീനിയർ സിറ്റിസൻസ് സർവ്വീസ് കൗൺസിൽ
കൽപ്പറ്റ: സാമൂഹ്യ ക്ഷേമ പെൻഷൻ 5000 രൂപയായി ഉയർത്തണമെന്ന് സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ വയനാട് ജില്ലാ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. യോഗം സംസ്ഥാന സെക്രട്ടറി സി. എച്ച്. വൽസൻ ഉദ്ഘാടനം ചെയ്തു. സാമൂഹ്യക്ഷേമപെൻഷൻ കേന്ദ്രവിഹിതം 200 രൂപയിൽ നിന്ന് 3000 രൂപയായി ഉയർത്തണമെന്നും ആവശ്യം. വയോജനങ്ങൾക്ക് ആരോഗ്യ ഇൻഷൂറൻസ് ഏർപ്പെടുത്തണമെന്നും, പി. എഫ് പെർഷൻ 9000 രൂപയായി ഉയർത്തണമെന്നും എല്ലാ ആശുപത്രികളിലും ജറിയാറ്റിക് ചികിത്സാ സൗകര്യ ലഭ്യമാക്കണമെന്നും, നിർത്തലാക്കിയ റെയിൽവേ സൗജന്യം പുനർസ്ഥാപിക്കണമെന്നും സമ്മേളനത്തിൽ അവശ്യപ്പെട്ടു.
ജില്ലാപ്രസിഡന്റ് എ. ബാലചന്ദ്രൻ അധ്യക്ഷതവഹിച്ചു. ഓർഗനൈസിങ്ങ് സെക്രട്ടറി. എo.എഫ്. ഫ്രാൻസിസ്, ജോയിന്റ് കൗൺസിൻ സംസ്ഥാന കമ്മിറ്റി അംഗം കെ. ഐ. പ്രേംജിത്ത്, എസ് എസ് പി. സി. ജില്ലാ സെക്രട്ടറി പി. പി. തോമസ്, കെ. എം. ബാബു, വി. വി. ആന്റണി, മാത്യു കോട്ടൂർ, കെ. വിജയകുമാരി, ആന്റണി റെസാരിയോ, എ റോസിലി, ഹബീബ് റഹ്മാൻ, പി. റാവുത്തർ എന്നിവർ സംസാരിച്ചു.





Leave a Reply