May 7, 2026

പോക്സോ: പിതാവും മകനും അറസ്റ്റിൽ 

0
20240713 193547
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ അതി ഗൗരവ ലൈംഗീക അതിക്രമം നടത്തിയ കേസിൽ രണ്ടുപേരെ മേപ്പാടി പോലീസ് ഇൻസ്‌പെക്ടർ എസ്. എച്ച്. ഓ ബി.കെ സിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. വടുവൻച്ചാൽ കാടാശ്ശേരി അമ്പലശ്ശേരി വീട്ടിൽ അലവി (69) ഇയാളുടെ മകനായ നിജാസ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗീകാതിക്രമത്തിനിരയാക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കഠിന ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു.

 

ഇരുവർക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമ , പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം രണ്ടു വ്യത്യസ്ത കേസുകൾ രെജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ കെ വിപിൻ, ഹഫ്സ്, ഷമീർ, ഷബീർ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *