July 14, 2026

വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു; പാചകവാതക സിലിണ്ടറുകൾ കയറ്റി വരുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത് 

0
Img 20240714 121630
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കൽപ്പറ്റ: മാനന്തവാടി സയ ഇൻഡേയ്ൻ സർവീസിലെ പാചകവാതക സിലിണ്ടറുകൾ കയറ്റിയ വാഹനമാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്നലെ വൈകിട്ട് തിരുനെല്ലി- പനവല്ലി റൂട്ടിൽ വെച്ചാണ് സംഭവം നടന്നത്. വിതരണത്തിനുശേഷം കാലിയായ സിലിണ്ടറുകളുമായി വരുന്നതിനിടെ കനത്ത മഴയിൽ പെട്ട് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വാഹന ഡ്രൈവർ പാണ്ടിക്കടവ് കുനിയിൽ സലാം, ഡെലിവറി ജീവനക്കാരൻ ആറാം മൈൽ കണക്കശ്ശേരി ഷഫീഖ് എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും നിസ്സാര പരിക്കുകളോടെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *