July 14, 2026

സ്ഥലം സന്ദര്‍ശിച്ചു

0
Img 20240714 141021
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പിണങ്ങോട് പീസ് വില്ലേജിനോട് ചേര്‍ന്ന് കടന്നു പോകുന്ന റോഡില്‍ നിന്നും വന്‍മരം പുഴയിലേക്ക് കടപുഴകി വീണതിനെ തുടര്‍ന്ന് പുഴ ഗതി മാറി ഒഴുകുകയും, റോഡ് പൂര്‍ണമായും പുഴയിലേക്ക് ഇടിയുകയും ചെയ്തു. ഇരുപതിലധികം കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡും, രണ്ട് വീടുകളുടെ സൈഡുമാണ് ഇടിഞ്ഞു വീണത്. വീടുകള്‍ അപകടാവസ്ഥയിലാണ്. പ്രസ്തുത സ്ഥലം കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ. ടി സിദ്ദിഖ് സന്ദര്‍ശിച്ചു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം നാസര്‍, മെമ്പര്‍മാരായ ജാസര്‍ പാലക്കല്‍, അന്‍വര്‍ സാദത്ത്, വൈത്തിരി ഡെപ്യൂട്ടി തഹസില്‍ദാര്‍ സന്ദീപ് എന്നിവരും സന്ദര്‍ശന വേളയില്‍ ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *