ബത്തേരി ഉപജില്ല അറബിക് ടാലൻറ് ടെസ്റ്റ് നടത്തി
ബത്തേരി: കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടുകൂടി കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ എ ടി എഫ് ) എൽപി, യു പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് വേണ്ടി അറബിക് ടാലൻറ് ടെസ്റ്റ് നടത്തി. ബത്തേരി ഉപജില്ല മത്സരം ഡബ്ല്യു.എം.ഒ കോളേജ് അറബിക് വിഭാഗം മേധാവി ഡോ. നജ്മുദ്ദീൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ഉപഹാര സമർപ്പണം ഐ എം ജി സുലൈഖ നിർവഹിച്ചു. അസ്മ അഫ്രിൻ ( എഎൽപിഎസ് പുത്തൻകുന്ന്), റൈഹാൻ എം എ ( ഡബ്ലിയു ഓ യുപി സ്ക്കൂൾ മുട്ടിൽ), ഫർഹ കെ ( ഡബ്ലിയു ഓ വി എച്ച് എസ് എസ് മുട്ടിൽ), ജഹ്മ ഷെറിൻ( ജി എച്ച് എസ് എസ് ആനപ്പാറ) എന്നിവർ യഥാക്രമം എൽപി, യുപി, എച്എസ്, എച്എസ്എസ് തലങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കെ എ ടി എഫ് ബത്തേരി ഉപജില്ല പ്രസിഡൻ്റ് ഹമീദ് അധ്യക്ഷനായി. ജില്ലാ ട്രഷറർ ബനാത്ത് വാല, സൈതലവി, ജമീല, ഷെരീദ്, ഷഹർബാനു എന്നിവർ പ്രസംഗിച്ചു.




Leave a Reply