ഉമ്മൻ ചാണ്ടി ജനപ്രതിനിധികൾക്ക് പാഠപുസ്തകം: ഗാന്ധി ദർശൻ വേദി
കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെ നേതൃത്വത്തിൽ കൽപ്പറ്റ സിവിൽ സ്റ്റേഷന് മുൻപിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രഥമ ചരമ വാർഷികത്തിൽ അനുസ്മരണം നടത്തി. പാർലമെൻ്ററി ജനാധിപത്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എങ്ങനെ പ്രവർത്തിക്കണമെന്ന് കാണിച്ചു തന്ന ഉത്തമ മാതൃകയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം രാജ്യത്തെ ജനപ്രതിനിധികൾക്ക് ഒരു ഉത്തമ പാഠ പുസ്തകമാണെന്നും ഉദ്ഘാടനം ചെയ്തു കൊണ്ട് ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ ഇ വി അബ്രഹാം അനുസ്മരിച്ചു. കൽപറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് വി.എസ് ബെന്നി അധ്യക്ഷത വഹിച്ചു. വി ഡി രാജു, രമേശശ് മാണിക്യൻ, പ്രമോദ് തൃക്കൈപ്പറ്റ, ജോൺ മാതാ, ശ്രീജ ബാബു, കെ. സുബ്രഹ്മണ്യൻ. കെ പി ജോൺ, വന്ദന ഷാജു, അബു ഏലിയാസ്, പി വി വർഗീസ്, ബെന്നി തേമ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply