April 17, 2026

കുറുമണിയിലേക്ക് ബസ്സ് സർവീസ് ആരംഭിച്ചു

0
Img 20240718 152750
By ന്യൂസ് വയനാട് ബ്യൂറോ

 

വെണ്ണിയോട്: കാലങ്ങളായി യാത്രാദുരിതം അനുഭവിക്കുന്ന കോട്ടത്തറ പഞ്ചായത്തിലെ കുറുമണി പ്രദേശത്തേക്ക് ബസ് സർവീസ് ആരംഭിച്ചു. കൽപറ്റ- കോട്ടത്തറ – വെണ്ണിയോട് – കറുമണി – തരുവണ റൂട്ടിൽ സർവീസ് നടത്തുന്ന സരയു ബസിന് കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.പി.പി. റെനീഷ്, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.പി.ബാലൻ എന്നിവരുടെ നേതൃത്വത്തിൽ കുറുമണിയിൽ വെച്ച് ജനകീയ സ്വീകരണം നൽകി. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡൻറ് ശ്രീമതി.ഗിരിജ, കോട്ടത്തറ ഗ്രാമ പഞ്ചായത്തംഗം ശ്രീ .മുരളീദാസ് , സ്വാശ്രയ സംഘം പ്രസിഡണ്ട് പി എസ് .ശശിധരൻ, സെക്രട്ടറി കെ ടി ജയനാരായണൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *