എസ്ബിഐ ശാഖയ്ക്കു മുന്നില്‍ ജോയിന്റ് ഫോറം ഓഫ് ബാങ്ക് റിട്ടയറീസ് കേരള ധര്‍ണ നടത്തി
കല്‍പ്പറ്റ: ജോയിന്റ് ഫോറം ഓഫ് ബാങ്ക് റിട്ടയറീസ് കേരള ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്ബിഐ ശാഖയ്ക്കു മുന്നില്‍ ധര്‍ണ നടത്തി. പെന്‍ഷന്‍ പരിഷ്‌കരിക്കുക, ആരോഗ്യ ഇന്‍ഷ്വറന്‍സ് അടിസ്ഥാന പ്രീമിയം ബാങ്കുകള്‍ വഹിക്കുക, പന്ത്രണ്ടാം കരാറില്‍ അനുവദിച്ച എക്‌സ് ഗ്രേഷ്യ സ്വകാര്യ ബാങ്ക് ജീവനക്കാര്‍ക്ക് ലഭ്യമാക്കുക, സ്‌പെഷല്‍ അലവന്‍സുകളും പരിഗണിച്ച് പെന്‍ഷന്‍ കണക്കാക്കുക, കമ്മ്യൂട്ടേഷന്‍ ഉള്‍പ്പെടെ പെന്‍ഷന്‍ അപാകതകള്‍ പരിഹരിക്കുക, നിലവിലെ ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതി ബാധകമാക്കുക, ബാങ്ക് സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ. ബിജുജന്‍ ഉദ്ഘാടനം ചെയ്തു.
കെബിആര്‍എഫ് ജില്ലാ പ്രസിഡന്റ് എം. പുഷ്‌കരാക്ഷന്‍ അധ്യക്ഷത വഹിച്ചു. എന്‍. സത്യന്‍, ഡി.കെ. രവി, കെ.വി. മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു. എം.ജെ. ബേബി സ്വാഗതവും വേലായുധന്‍ കോട്ടത്തറ നന്ദിയും പറഞ്ഞു.
Leave a Reply