കിണർ ഇടിഞ്ഞു താഴ്ന്നു
നീർവാരം: മൈലുകുന്ന് ഉന്നതിയിലെ നൂറോളം കുടുംബങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്ന കിണർ പൂർണ്ണമായും ഇടിഞ്ഞു താഴ്ന്നു. ഇവരുടെ കുടിവെള്ളത്തിനായുള്ള ഏക ആശ്രയമായിരുന്ന കിണറാണ് ഇന്ന് രാവിലെ ഇടിഞ്ഞുതാഴ്ന്നത്. ഇതോടെ കുടിവെള്ളം ഇനി എവിടെ നിന്ന് കണ്ടെത്തുമെന്ന ആശങ്കയിലാണ് കുടുംബങ്ങൾ. കുടിവെള്ളം എത്തിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്ന് ഉന്നതി നിവാസികൾ ആവശ്യപ്പെട്ടു.
Leave a Reply