മണ്ണിടിച്ചിൽ കാരണം ഉണ്ടാകുന്ന അപകടാവസ്ഥക്ക് പരിഹാരം കാണുക; ആം ആദ്മി പാർട്ടി
കൽപ്പറ്റ: മുനിസിപ്പാലിറ്റിയിൽ രണ്ടാം വാർഡിൽ അറുപതോളം ട്രൈബൽ വിഭാഗത്തിൽ പെട്ടവർ താമസിക്കുന്ന ഓടമ്പം എന്ന പ്രദേശത്ത് ഡ്രെയിനേജ് നിർമ്മാണം പൂർത്തിയാകാത്തതിനാലും, തോടിലൂടെ ഒഴുകുന്ന വെള്ളം കാരണം ഇരുവശങ്ങളിലും മണ്ണ് വലിയ രീതിയിൽ ഇടിയുകയും തൊട്ടടുത്തുള്ള വീടുകൾക്ക് നാശ നഷ്ടം സംഭവിക്കാനും, സ്വത്തിനും ജീവനും ഭീഷണിയാകുന്ന തരത്തിൽ അപകടാവസ്ഥ നില നിൽക്കുന്നു. വിഷയത്തിൽ ബന്ധപ്പെട്ടവർ ഉടൻ പരിഹാരം കാണണമെന്ന് ആം ആദ്മി പാർട്ടി കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ണിടിയാത്ത തരത്തിൽ ഡ്രെയിനേജ് സംവിധാനം പൂർത്തിയാക്കുകയും സംരക്ഷണ ഭിത്തി നിർമ്മിച്ച് അപകടാവസ്ഥക്ക് പരിഹാരം കാണാൻ നടപടി സ്വീകരിക്കുകയും, ബന്ധപ്പെട്ട ഡിപ്പാർട്ടുമെൻ്റിൽ നിന്നും ഉദ്യോഗസ്ഥർ പ്രസ്തുത സ്ഥലം സന്ദർശിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളാൻ നിർദ്ദേശം നൽകുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം പ്രസിഡൻ്റ് റഫീക്ക് കമ്പളക്കാട്, സെക്രട്ടറി സൽമാൻ എൻ റിപ്പൺ, എ.കൃഷ്ണൻ കുട്ടി, അശ്റഫ് കൽപ്പറ്റ, ആൽബർട്ട് ഏ.സി,പി. പി ഷാജു, എന്നിവരുടെ നേതൃത്വത്തിൽ പരാതി നൽകി.
Leave a Reply