September 21, 2026

വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ആത്മഹത്യ ചെയ്തു

0
20240719 162849
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: എടവക പഞ്ചായത്ത് ഓഫീസിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പുത്തൻപുരയിൽ എ. ശ്രീലത(46) ആണ് മരിച്ചത്. കൊല്ലം മൈനാകപ്പള്ളി സ്വദേശിനിയാണ്. എടവക പന്നിച്ചാലിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെയോടെ ഉറക്ക ഗുളിക അമിതമായി കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ശ്രീലതയെ മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടി വിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മാനന്തവാടി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news