വയനാട് ജില്ലയിലെ ക്ഷീരകർഷകർക്ക് അടിയന്തിര സഹായം അനുവദിച്ചു
കൽപ്പറ്റ: വയനാട് ജില്ലയിൽ ഉണ്ടായിട്ടുള്ള പേമാരിയും, വെള്ളപ്പൊക്കവും മൂലം കന്നുകാലികൾക്ക് തീറ്റപ്പുല്ല്, വൈക്കോൽ എന്നിവ ലഭ്യമാകാത്ത സാഹചര്യം നിലവിലുണ്ടെന്ന് പരാതികൾ ലഭ്യമായതിന്റെ അടിസ്ഥാനത്തിൽ അടിയന്തര ഇടപെടൽ നടത്തുകയും, കന്നുകാലികൾക്ക് ആവശ്യമായ പച്ചപ്പുല്ല്, വൈക്കോൽ തുടങ്ങിയവ അടിയന്തരമായി വയനാട് ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിൽ ലഭ്യമാക്കുവാൻ ക്ഷീരവികസന വകുപ്പിന്റെ പദ്ധതിവിക വിഹിതത്തിൽ നിന്നും 5 ലക്ഷം രൂപ അനുവദിക്കുവാൻ മന്ത്രി ജെ. ചിഞ്ചുറാണിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവായി. എത്രയും വേഗം പ്രസ്തുത തുക ഉപയോഗിച്ച് തീറ്റപ്പുൽ കർഷകർക്ക് വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ മന്ത്രി ബന്ധപ്പട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.




Leave a Reply