August 16, 2026

വയോധികനെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

0
20240720 202043ng5prrx
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: വയോധികനെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി, ആനപ്പാറ, പുത്തന്‍പുരക്കല്‍ വീട്ടില്‍ ഷാജി ജോസഫ്(49)നെയാണ് ശനിയാഴ്ച പുല്‍പ്പള്ളി എസ്.ഐ കെ. സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ജൂണ്‍ 22ന് വാഴക്കവല വെച്ചാണ് സംഭവം. വാഴക്കവല സ്വദേശിയായ 60 വയസ്സുള്ള വയോധികന്‍ സ്‌കൂട്ടറില്‍ പോകുമ്പോള്‍ വഴി തടസപ്പെടുത്തി നിന്നിരുന്ന ഷാജിയുടെ പിക്കപ്പ് വാഹനം മാറ്റാന്‍ പറഞ്ഞതിലുള്ള വിരോധമാണ് അക്രമണത്തിന് കാരണം. ഷാജിയും മറ്റു മൂന്ന് പേരും ചേര്‍ന്ന് വയോധികനെ തടഞ്ഞുനിര്‍ത്തി ഹെല്‍മറ്റും വടിയും ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വയോധികന് വാരിയെല്ലിന് ഗുരുതര പരിക്കേറ്റു. സംഭവത്തില്‍ മൂന്ന് പേരെ കൂടി പിടികുടാനുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *