May 2, 2026

ജില്ലയിൽ ലീഗ് -കോൺഗ്രസ് തർക്കം മുറുകുന്നു

0
20240723 190624
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : തരുവണ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടാനുബന്ധിച്ചു തുടങ്ങിയ ലീഗ്-കോൺഗ്രസ്‌ തർക്കം ജില്ലയിലെ മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നു.നിലവിൽ തരുവണ ബാങ്കിൽ കോൺഗ്രെസ്സിന്റെ പാനലിനെ പരിപൂർണമായി ഒഴിവാക്കി പതിനൊന്ന് സീറ്റിലും ലീഗ് പത്രിക നൽകിയിരുന്നു.ഇതോടെ തരിയോട് ഗ്രാമ പഞ്ചായത്തിലും പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുകയാണ്.തരുവണയിൽ ധാരണ ലംഘിച്ച ലീഗിന് തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈമാറരുതെന്നാണ് ഒരു വിഭാഗം കോൺഗ്രസ്സ് -യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആവശ്യപ്പെടുന്നത്.തരുവണ ബാങ്കിലെ ആകെയുള്ള പതിനൊന്ന് സീറ്റിൽ ആറ് സീറ്റ് ലീഗിനും അഞ്ചു സീറ്റ് കോൺഗ്രെസ്സിനുമാണ് നേരത്തെ ധാരണയായിരുന്നത്. എന്നാൽ ധാരണ ലംഘിച്ചു ലീഗ് മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ നിർത്തുകയായിരുന്നു.ഇത് ജില്ലയിലെ കോൺഗ്രസ്‌ നേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും കടുത്ത അമർഷം ഉണ്ടാക്കിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *