വെറ്ററിനറി സർവകലാശാല: അക്കാദമിക്ക് കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് എതിരില്ല
കൽപ്പറ്റ: വെറ്ററിനറി സർവകലാശാല അക്കാദമിക്ക് കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് എതിരില്ല. ഇന്നലെ പൂക്കോട് സർവകലാശാല ആസ്ഥാനത്തായിരുന്നു നാമനിർദ്ദേശ പത്രികസമർപ്പണം. പൂക്കോട് വെറ്ററിനറി കോളേജിലെ പിജി ഒന്നാംവർഷ വിദ്യാർഥി ആർ സി ശരത് ആണ് എസ്‌എഫ്‌ഐ സ്ഥാനാർഥി. അധ്യാപക മണ്ഡലത്തിൽ രണ്ടുപേരുടെയും വിദ്യാർഥി മണ്ഡലത്തിൽ ഒരാളുടെയും തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ആഗസ്റ്റ് ഒന്നിന് നാമനിർദ്ദേശ പത്രിക പിൻവലിക്കലും നാലിന് തെരഞ്ഞെടുപ്പും നടക്കും. ജൂൺ 25ന് നടന്ന മാനേജ്മെന്റ് കൗൺസിൽ വിദ്യാർഥി പ്രതിനിധി തെരഞ്ഞെടുപ്പിലും എസ്‌എഫ്‌ഐ മിന്നുംജയം നേടിയിരുന്നു.
സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണം മുതലെടുത്ത് എസ്‌എഫ്‌ഐക്കെതിരെ നിരന്തരം വ്യാജപ്രചാരണങ്ങൾ നടത്തുമ്പോഴാണ് തെരഞ്ഞെടുപ്പുകളിലെല്ലാം വിദ്യാർഥികർ എസ്‌എഫ്‌ഐക്കൊപ്പം നിൽക്കുന്നത്.





Leave a Reply