കോഴിക്കോട് നിന്നും ബത്തേരിക്ക് രാത്രി കാല സർവീസ്.
കൽപ്പറ്റ: കോഴിക്കോട് നിന്നും രാത്രി കാല സർവീസ് ആരംഭിച്ച് കെ.എസ് ആർ ടി സി.
ദീർഘകാലമായി രാത്രി സമയങ്ങളിൽ ബത്തേരിയിലേക്ക് സർവീസുകൾ വളരെ കുറവാണെന്ന യാത്രക്കാരുടെ പരാതികൾ പരിഹരിക്കുവാൻ പരീക്ഷണാടിസ്ഥാനത്തിലാണ്
കോഴിക്കോട് നിന്നും രാത്രി 0930 മണിക്ക് സുൽത്താൻബത്തേരിയിലേക്ക് ഒരു ടൗൺ_ടു_ടൗൺ സർവീസ് ആരംഭിച്ചത്
വഴി: കുന്നമംഗലം, കൊടുവള്ളി, താമരശ്ശേരി, ഈങ്ങാപ്പുഴ, അടിവാരം, ലക്കിടി, വൈത്തിരി, ചുണ്ടേൽ, കൽപ്പറ്റ, മീനങ്ങാടി
സമയക്രമം:
09.30 PM : കോഴിക്കോട്
10.25 PM : താമരശ്ശേരി
11.45 PM : കൽപറ്റ
12.30 AM : സുൽത്താൻബത്തേരി
കൂടുതൽ_വിവരങ്ങൾക്ക്:
കെ.എസ്.ആർ.ടി.സി കോഴിക്കോട്
04952723796





Leave a Reply