ധീര ജവാൻമാർ നാടിൻ്റെ യശസ്സ് ഉയർത്തിയവർ: എം. ടി രമേശ്
കൽപ്പറ്റ: കാർഗിൽ യുദ്ധത്തിൽ നാടിന് വേണ്ടി വീരമൃത്യു വരിച്ച ധീര ജവാൻമാർ ഭാരതത്തിൻ്റെ യശസ്സ് ലോകത്തിൻ്റെ നെറുകയിൽ ഉയർത്തിപ്പിടിച്ചവരാണെന്ന് ബി.ജെ പി സംഘടിപ്പിച്ച കാർഗിൽ വിജയ് ദിവസ് കാക്കവയൽ കാർഗിൽ ജവാൻ സ്മൃതിയിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു
പാക്കിസ്ഥാന് ഭാരതത്തോട് നേരിട്ട് യുദ്ധം ചെയ്യാൻ ചങ്കൂറ്റമില്ലാത്തതിനാൽ ഒളിപ്പോർ നടത്തി ഭാരതത്തെ ഇല്ലാതാക്കാൻ ശ്രമിച്ചതിനെ നേർക്കുനേർ തിരിച്ചടി നൽകിക്കൊണ്ടാണ് കാർഗിലിൽ ഭാരതം ത്രിവർണ്ണപതാക ഉയർത്തിയത് അതിൻ്റെ ആത്മവിശ്വാസത്തിലാണ് ഇരുപത്തഞ്ച് വർഷത്തിന് ശേഷവും എല്ലാവരുടേയും ഉള്ളിലുള്ളതെന്നും എം.ടി രമേശ് പറഞ്ഞു.
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് പുഷ്പാർച്ചന നടത്തിയ ശേഷം കരസേനയിൽ നിന്ന് വിരമിച്ച ജവാൻമാരെ യോഗത്തിൽ ആദരിക്കുകയും ചെയ്‌തു.
പ്രശാന്ത് മലവയൽഅദ്ധ്യക്ഷത വഹിച്ചു, ടി. പി ജയചന്ദ്രൻ മാസ്റ്റർ, പി.ജി ആനന്ദ് കുമാർ, കെ. ശ്രീനിവാസൻ, പി.എം അരവിന്ദൻ, സിനൂപ് രാജ്, കെ. ശരത് കുമാർ, പി.വി ന്യൂട്ടൺ, രാമചന്ദ്രൻ ആരോട, സുരേഷ് അരിമുണ്ട, എന്നിവർ പ്രസംഗിച്ചു
‘





Leave a Reply