April 17, 2026

ഉന്നതികളിലെ വികസന പ്രവർത്തനങ്ങൾ ഉറപ്പാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി ഒ.ആർ കേളു

0
20240726 210926
By ന്യൂസ് വയനാട് ബ്യൂറോ

പൊഴുതന : സംസ്ഥാനത്തെ തിരഞ്ഞെടുത്ത പട്ടികജാതി ഉന്നതികളിലെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു പറഞ്ഞു. കൽപ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതന അഞ്ചാം വാർഡിലെ ആനോത്ത് അംബേദ്കർ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതി പ്രകാരം ലഭ്യമായ തുക വകയിരുത്തി വൈദ്യുതീകരണം, റോഡ് നിർമ്മാണം, ടാങ്ക് – സംരക്ഷണ ഭിത്തി നിർമ്മാണം തുടങ്ങിയ അടിസ്ഥാന പശ്ചാത്തല സൗകര്യ വികസനമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ഇരുപത്തിയഞ്ചോ അതിലധികമോ പട്ടികജാതി വിഭാഗം കുടുംബങ്ങൾ താമസിക്കുന്ന ഉന്നതികളിൽ ഒരു കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളാണ് പദ്ധതിയിലുള്ളത്. പ്രവർത്തിയുടെ നിർമ്മാണ ചുമതല നിർമ്മിതി കേന്ദ്രക്കാണ്. വകുപ്പ് നടപ്പാക്കുന്ന വിവിധ വികസന പദ്ധതികൾ സംബന്ധിച്ച് ആളുകൾക്ക് അറിവുണ്ടാകണമെന്നും ഇതിനായി പ്രൊമോട്ടർമാർ ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഇടപെടൽ നടത്തണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 717 ഓളം പട്ടികജാതി – പട്ടികവർഗ്ഗ വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിൽ ജോലിയിലും പഠനരംഗത്തും മികവ് പുലർത്തുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. ആനോത്ത് മൂവട്ടി അങ്കണവാടിയിൽ നടന്ന പരിപാടിയിൽ അഡ്വ. ടി സിദ്ധിഖ് എം.എൽ.എ അധ്യക്ഷനായി. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ. ഗോപാല കൃഷ്ണൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനസ് റോസ്ന സ്റ്റെഫി, പൊഴുതന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ബാബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഷാഹിന ഷംസുദീൻ, ജില്ലാപഞ്ചായത്ത് അംഗം എൻ.സി പ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗം നിഖിൽ വാസു, ജില്ലാ പട്ടികജാതി വികസന ഓഫീസർ ജി. ശ്രീകുമാർ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ എ.പി നിർമ്മൽ, ഉദ്യോഗസ്ഥർ, പ്രെമോട്ടർമാർ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *