September 9, 2024

അശാസ്ത്രീയ വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കുക; എ.കെ.എസ്.ടി.യു

0
Img 20240727 145937

ബത്തേരി: അശാസ്ത്രീയ വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കുക തുടങ്ങിയ പൊതുവിദ്യാഭ്യാസ മേഖലയിലെ വിവിധങ്ങളായ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകരുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ഓഫീസുകൾക്ക് മുമ്പിലും ജില്ലാ കേന്ദ്രങ്ങളിലും നടത്തിയ പരിപാടികളുടെ ഭാഗമായാണ് വയനാട് ജില്ലാ ധർണ്ണ നടന്നത്. എ.കെ.എസ്.ടി.യു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി. ബിജു പരിപാടി ഉദ്ഘാടനം ചെയ്തു.

ഡി.എ. കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, പൊതു വിദ്യാഭ്യാസ മേഖലയുടെ ഏകീകരണം പൂർത്തിയാക്കുക, നീറ്റ്, നെറ്റ് ദേശീയ പരീക്ഷകളുടെ വിശ്വസ്‌ഥത വീണ്ടെടുക്കുക, വിദ്യാഭ്യാസരംഗം വർഗീയവൽക്കരിക്കുന്ന കേന്ദ്രനയം പിൻവലിക്കുക, തസ്ത‌ിക നിർണയം സമയബന്ധിതമായി പൂർത്തിയാക്കുക,

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒഴിവുകൾ നികത്തുക, എൻഎസ്ക്യുഎഫ് കാര്യക്ഷമമായി നടപ്പിലാക്കുക, ഉച്ചഭക്ഷണം, വിദ്യാവാഹിനി, സൗജന്യ യൂണിഫോം പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുക, അധ്യാപക സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും സമയബന്ധിതമാക്കാൻ ശാശ്വത നടപടികൾ ആവിഷ്കരിക്കുക, വർഷങ്ങളായി സർവീസിലുള്ള അധ്യാപകരുടെ കെ-ടെറ്റ് പരീക്ഷയിൽ ഇളവ് വരുത്തുക, മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയങ്ങളിലെ അധ്യാപകരെ സംരക്ഷിക്കുക. പ്രീ പ്രൈമറി മേഖലക്ക് ഏകീകൃത രൂപം കൊണ്ടുവരിക, സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുക, സ്കൂളുകളിൽ സ്പെഷ്യലിസ്റ്റ് അധ്യാപകർ, കൗൺസിലർ, ലൈബ്രേറിയൻ തുടങ്ങിയവയിൽ സ്ഥിരം അധ്യാപകരെ നിയമിക്കുക, മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങി പൊതുവിദ്യാഭ്യാസ മേഖലയിലെ കാതലായ പ്രശ്നങ്ങൾ ഉയർത്തിയാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്.

ജില്ല പ്രസിഡന്റ് വി.ആർ. പ്രകാശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ.കെ.എസ് ടി.യു. സംസ്ഥാന കമ്മിറ്റി അംഗം സ്റ്റാൻലി ജേക്കബ്, ജില്ല സെക്രട്ടറി ശ്രീജിത്ത് വാകേരി, ജില്ല ട്രഷറർ എൻ.വി. കരുണാകരൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *