April 29, 2026

വയനാട് സ്വദേശി മാവോയിസ്റ്റ് നേതാവ് സോമൻ പിടിയിൽ

0
Img 20240728 094827
By ന്യൂസ് വയനാട് ബ്യൂറോ

പാലക്കാട്: നിരവധി യുഎപിഎ കേസുകളിൽ പ്രതിയായ വയനാട് സ്വദേശി മാവോയിസ്റ്റ് സോമനെ ഇന്നലെ രാത്രിയോടെ ഭീകരവിരുദ്ധ സ്ക്വാഡ് പിടികൂടി. ഷൊർണൂരിൽ നിന്നും കൊച്ചിയിലേക്ക് പോകുന്നതിനിടെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടിയിലായത്. നിരവധി തവണ പോലീസ് ലുക്കൗട്ട് നോട്ടീസ് പ്രഖ്യാപിച്ചിട്ടുള്ള ഇയാളെ പിടികൂടുന്നയാൾക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.

2012 മുതൽ കബനി, നാടുകാണി ദളങ്ങളുടെ കമാൻഡർ ആയിരുന്നു സോമൻ. ദിവസങ്ങൾക്ക് മുൻപ് കൊച്ചിയിൽ നിന്നും പിടിയിലായ മാവോയിസ്റ്റ് മനോജിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സോമനെ പിടികൂടിയത് എന്നാണ് വിവരം. കൽപ്പറ്റ സ്വദേശിയാണ് സോമൻ.സോമൻ്റെ കൂട്ടാളിയാണ് മനോജ്. ഇവരുടെ സംഘ ത്തിലെ രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *