കാട്ടാന ആക്രമണം-പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം; ടി സിദ്ധിഖ് എംഎൽഎ
കൽപ്പറ്റ: വൈത്തിരി പഞ്ചായത്തിലെ ചുണ്ടവയൽ, കണ്ണൻ ചാത്ത്, ഓടത്തോട്, പക്കാളി പള്ളം, ആനപ്പാറ പ്രദേശങ്ങളിൽ കാട്ടാനകളുടെ തുടർച്ചയായ അക്രമണത്തെ തുടർന്ന് കൽപ്പറ്റ നിയോജകമണ്ഡലം എം എൽ എ അഡ്വ ടി സിദ്ധിഖിൻ്റെ നേതൃത്വത്തിൽ ചുണ്ടേൽ വ്യാപാര ഭവനിൽ അടിയന്തര യോഗം ചേർന്നു. കഴിഞ്ഞ ദിവസങ്ങളിൽ തളിമല ഭാഗത്ത് നിന്ന് ഇറങ്ങിയ കാട്ടാനകൾ ചുണ്ടവയൽ, കണ്ണൻ ചാത്ത്, ഓടത്തോട് ഭാങ്ങളിൽ കനത്ത നാശനഷ്ടം ഉണ്ടാക്കിയിരുന്നു. കണ്ണൻ ചാത്ത് പള്ളിമാലിൽ ഹുസൈൻ, വിൻസന്റ്, എന്നിവരുടെ വീട്ടിൻ്റെ മതിലും കൃഷി ഉൾപ്പെടെ നശിപ്പിക്കുകയും ജനവാസ മേഖലയിലേക്ക് ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പെരുന്തട്ട പ്രദേശത്തേക്ക് എത്തുകയാരുന്നു.
കൽപ്പറ്റ നഗരസഭയുടെയും മേപ്പാടി പഞ്ചായത്തിന്റെയും വൈത്തിരി ഗ്രാമപഞ്ചായത്തിന്റെയും സംഗമപ്രദേശത്താണ് കാട്ടാനകളുടെ ശല്യം രൂക്ഷമായിരിക്കുന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ് കൽപ്പറ്റ നഗരസഭ ചെയർമാൻ , മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് , വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എന്നിവരുടെ സംയുക്ത യോഗം ചേർന്നത്. പ്രദേശത്തെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനു വേണ്ട അടിയന്തര നടപടികൾ കൈക്കൊള്ളാനുള്ള നടപടികൾക്ക് നേതൃത്വം നൽകുമെന്നും അടുത്ത ദിവസം തന്നെ ജില്ലാ കലക്ടറുമായി മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ആക്ഷൻ കമ്മിറ്റി പ്രതിനിധികളുടെയുംയോഗം വിളിച്ചു ചേർക്കുമെന്നും വനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരുമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എംഎൽഎ പറഞ്ഞു.
യോഗത്തിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് അധ്യക്ഷതവഹിച്ചു കൽപ്പറ്റ നഗരസഭ ചെയർമാൻ ടി ജെ ഐസക്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബാബു കൽപ്പറ്റ നഗരസഭ കൗൺസിലർമാരായ പി കെ സുഭാഷ്, രാജാറാണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നസീമ, വൈത്തിരി ഗ്രാമപഞ്ചായത്ത് മെമ്പർമാരയ എൻ ഒ ദേവസ്യ, ഗോപി, ഹേമലത മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അജ്മൽ സാജിദ്, സുഹാത, ബീന സുരേഷ്, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ പൗലോസ്, മൊയ്തീൻകുട്ടി, കെഎംഎ സലീം, ഉണ്ണികൃഷ്ണൻ, മജീദ്, വികെ മൊയ്തീൻ, ജനാർദ്ദനൻ,മൈക്കിൾ,എം പി റഷീദ്, പൗലോസ്, മുഹ്സിൻ, ടി കെ സുലൈമാൻ, വേലായുധൻ, ഹരിശങ്കർ, റോബിൻസൺ, കെ ജോസ് എന്നിവർ സംസാരിച്ചു.





Leave a Reply