ദുരന്തബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായവും പഠനസാമഗ്രികളും വിതരണം ചെയ്തു
കൽപ്പറ്റ : ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരായ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായവും പഠന സാമഗ്രികളും സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ ഡോ.വി.പി ജഗതിരാജ് വിതരണം ചെയ്തു. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ദുരന്തത്തില്‍ മരണപ്പെട്ട വിദ്യാര്‍ത്ഥിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് യൂണിവേഴ്സിറ്റിയുടെ ധനസഹായം കൈമാറി. യൂണിവേഴ്സിറ്റി പഠന കേന്ദ്രമായ കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ നടന്ന പരിപാടിയില്‍ പ്രൊ. വൈസ്ചാന്‍സിലര്‍ ഡോ. എസ്.വി. സുധീര്‍, സിന്‍ഡിക്കേറ്റ് മെമ്പര്‍മാരായ പ്രൊഫസര്‍ ടി.എം. വിജയന്‍, അഡ്വ. ബിജു കെ മാത്യു, ഡോ.കെ. ശ്രീവത്സന്‍, ഡോ. റെനി സെബാസ്റ്റ്യന്‍, ഡോ.സി. ഉദയകല, ഡോ.എ.പസ്ലിത്തില്‍, കോഴിക്കോട് റീജണല്‍ ഡയറക്ടര്‍ ഡോ. കെ.പ്രദീപ് കുമാര്‍, കണ്ണൂര്‍ റീജണല്‍ ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഗഫൂര്‍, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സുബിന്‍ പി. ജോസഫ്, സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ അനീഷ് എം.ദാസ് എന്നിവര്‍ പങ്കെടുത്തു.
Leave a Reply