ഡി ഡി ഇ ഓഫീസിലെ ഭരണസ്തംഭനം; കെ പി എസ് ടി എ പ്രതിഷേധിച്ചു
കല്‍പ്പറ്റ: അമിതമായ രാഷ്ട്രീയ ഇടപെടലിലൂടെ വിദ്യാഭാസ ഉപഡയറക്ടര്‍ ഓഫീസിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും നടക്കുന്നില്ലെന്ന് കെ പി എസ് ടി എ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. സര്‍വീസില്‍ പ്രവേശിച്ച് മൂന്നും നാലും വര്‍ഷം പൂര്‍ത്തിയായവരുടെ സര്‍വ്വീസ് റെഗുലറൈസേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനമാകാതെ കിടക്കുന്നു. ജോലിയില്‍ കയറി ആറു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കേണ്ട നടപടിക്രമങ്ങളാണ് ഉദ്യോഗസ്ഥതലത്തിലെ അലംഭാവം മൂലം അനന്തമായി നീണ്ടു പോകുന്നത്. ഭരണകക്ഷി യൂണിയന്റെ തീരുമാനമുണ്ടെങ്കിലേ ഫയലുകള്‍ മുന്നോട്ടുപോകൂ എന്ന അവസ്ഥയാണുള്ളത്.
പ്രൈമറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ കേഡര്‍ സ്‌ട്രെങ്ത്ത് കണക്കാക്കിയാലേ അധ്യാപക നിയമനമുള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പറ്റൂ. വര്‍ഷങ്ങളായി കേഡര്‍ സ്‌ട്രെങ്ത്ത് കണക്കാക്കുന്ന നടപടികള്‍ വയനാട് ഡി ഡി ഇ ഓഫീസില്‍ നടക്കുന്നില്ല. ഓണ്‍ലൈന്‍ സ്ഥലംമാറ്റമുള്‍പ്പടെ അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഡി ഡി ഇ ഓഫീസില്‍ നടക്കുന്നത്. ഇതിനെതിരെ നിയമനടപടികളുമായി സംഘടന മുന്നോട്ടു പോകും.
ഡി ഡി ഇ ഓഫീസ് പ്രവര്‍ത്തനങ്ങളിലെ അധ്യാപക ദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ പി എസ് ടി ജില്ലാ കമ്മിറ്റി നടത്തിയ ഡി ഡി ഇ ഓഫീസ് മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ടി സിദ്ദിഖ് എം എല്‍ എ മാര്‍ച്ചിനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു. ബിജു മാത്യു, ടി എന്‍ സജിന്‍, എം പ്രദീപ്കുമാര്‍, ഷേര്‍ളി സെബാസ്റ്റ്യന്‍, ജോസ് മാത്യു, ടി എം അനൂപ്, എം അശോകന്‍, കെ എസ് മനോജ്കുമാര്‍, ജോണ്‍സന്‍ ഡിസില്‍വ, ബിന്ദു തോമസ് , കെ സത്യജിത്ത് , ഷിജു കുടിലില്‍,ശ്രീജേഷ് ബി നായര്‍, പി മുരളീദാസ് ,കെ ജി ബിജു, കെ നിമാറാണി, കെ കെ രാമചന്ദ്രന്‍, ജിജോ കുര്യാക്കോസ്, ടി ജെ റോബി, ടോമി മാത്യു എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply