April 17, 2026

വയനാട് റീഹാബിലിറ്റേഷന്‍ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു

0
Img 20240827 113903
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: നാഷണല്‍ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ വയനാട് റീഹാബിലിറ്റേഷന്‍ ഭവന പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം പാലവയലില്‍ ആറു കുടുംബങ്ങള്‍ക്ക് പുനരധിവാസം നല്‍കി തമിഴ്‌നാട് ദേശീയ ലീഗ് പ്രസിഡണ്ട് എം ബഷീര്‍ അഹമ്മദ് നിര്‍വ്വഹിച്ചു. പാലവയല്‍ ഫ്‌ലാറ്റ് പരിസരത്ത് നടന്ന പരിപാടിയില്‍ നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി അബ്ദുല്‍ വഹാബ് അദ്യക്ഷത വഹിച്ചു. അഡ്വ. സര്‍വര്‍ ഖാന്‍, ഖുദ്ദൂസ് രാജ , മേപ്പാടി ഗ്രാമ കെ പഞ്ചായത്തംഗങ്ങളായ എം എം ജിതിൻ, അജ്മല്‍, ബാലചന്ദ്രന്‍, നാഷണല്‍ ലീഗ് സെക്രട്ടരിയേറ്റംഗങ്ങളായ ശര്‍മ്മദ് ഖാന്‍, സ്വാലിഹ് മേടപ്പില്‍, ജെയിംസ് കാഞ്ഞിരത്തിങ്കല്‍, സയ്യിദ് ഷബീല്‍ ഐ ദുറൂസി തങ്ങള്‍, നാഷണല്‍ ലീഗ് ലക്ഷദ്വീപ് ഘടകം പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍, ഖാലിദ് മഞ്ചേരി, പി കെ എസ് മുജീബ് ഹസ്സന്‍,ഒ കെ മുഹമ്മദലി ,നജീബ് ചന്തക്കുന്ന്, ഗീതു ചൂരല്‍മല , ബഷീര്‍ കൊടുവള്ളി ,മെഹബൂബ് കുറ്റിക്കാട്ടൂര്‍ പ്രസംഗിച്ചു. നാഷണല്‍ ലീഗ് സംസ്ഥാന ജന. സെക്രട്ടരി സി പി നാസര്‍ കോയ തങ്ങള്‍ സ്വാഗതവും അബ്ദുല്‍ സഫീല്‍ നന്ദിയും പറഞ്ഞു. നേരത്തെ കുന്നമ്പറ്റയില്‍ എട്ടു കുടുംബങ്ങളെ പാര്‍ട്ടി പുനരധിവസിപ്പിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *