April 17, 2026

രണ്ടുമാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം

0
Img 20240827 131427
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: പോലീസ് സ്റ്റേഷൻ പരിധിയിൽ പിഞ്ചു കുഞ്ഞിനെ വിൽപ്പന നടത്താൻ ശ്രമം. രണ്ടു മാസം പ്രായമായ കുഞ്ഞിനെയാണ് വിൽക്കാൻ ശ്രമിച്ചത്. കുഞ്ഞിനെ വൈത്തിരി പോലീസ് രക്ഷപ്പെടുത്തി സിഡബ്ല്യുസിക്ക് കൈമാറി. കുഞ്ഞ് നിലവിൽ സംരക്ഷണ കേന്ദ്രത്തിൽ. കുറ്റക്കാരെ കണ്ടെത്താൻ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. തിരുവനന്തപുരം സ്വദേശികൾക്കാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. ഇതറിഞ്ഞ പോലീസ് വിൽപ്പന തടയുകയായിരുന്നു. 10000 രൂപയ്ക്കാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. ഇടനിലക്കാർക്കും ഇതേ തുക ലഭിച്ചതായി വിവരമുണ്ട്.

 

ഞെട്ടിക്കുന്ന വിവരം പുറത്തു വരുമ്പോൾ കുഞ്ഞിന്റെ അമ്മയ്ക്കും ഇതിൽ പങ്കുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. കൂടുതൽ വിവരങ്ങളും സംഘത്തിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *