April 17, 2026

സ്വീറ്റ് കോൺ; പരീക്ഷണകൃഷിക്ക് വിജയ മധുരം

0
Img 20240828 084443
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി:അയൽസംസ്ഥാനവ​യ​ലു​ക​ളി​ൽ മാ​ത്രം കാ​ണാ​റു​ള്ള മ​ധു​ര ചോ​ളംമെന്നസ്വീ​റ്റ് കോ​ൺ കൃഷി പരീക്ഷണം വിജയം.

 

മേപ്പാടിപ​ഞ്ചാ​യ​ത്ത് ചൂ​രി​ക്കു​നി വ​യ​ലി​ൽ സു​ഹൃ​ത്തു​ക്ക​ളായ ഒ.​വി. വി​ത്സ​ൻ, ജാ​സി​ദ്, പ്ര​വീ​ൺ കൂ​നം​പ​റ​മ്പി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചോളം പ​രീ​ക്ഷി​ച്ച​ത്. കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തി​നാ​ൽ പ്ര​തീ​ക്ഷി​ച്ച​ത്ര വി​ജ​യ​മാ​യി​ല്ലെ​ങ്കി​ലും കൃ​ഷി ന​ഷ്ട മാ​കി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മൂ​വ​രും. വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ള​വെ​ടു​പ്പ് ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണി​വ​ർ.

 

ധാ​തു​ക്ക​ൾ, പോ​ഷ​ക​ങ്ങ​ൾ എ​ന്നി​വ​യാ​ൽ സ​മൃ​ദ്ധ​മാ​യ മ​ധു​ര ചോ​ളം ഇ​വി​ടെ സാ​ധാ​ര​ണ​യാ​യി ല​ഭി​ക്കാ​റു​മി​ല്ല. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ത​ണ്ണി മ​ത്ത​ൻ, വ​ള്ളി​പ്പ​യ​ർ കൃ​ഷി​ക​ൾ ന​ട​ത്തി വി​ജ​യം വ​രി​ച്ചി​രു​ന്നു. അ​തി​ന് കൃ​ഷി വ​കു​പ്പി​ന്റെ സ​ബ്​സി​ഡിയും ല​ഭി​ച്ചു. ചോ​ള കൃ​ഷി​ക്ക് പ​ക്ഷെ സ​ബ്സി​ഡി​യൊ​ന്നു​മി​ല്ല. തു​ട​ർ​ച്ച​യാ​യ മ​ഴ വി​ല്ല​നാ​വു​ക​യും ചെ​യ്തു.

 

വി​ൽ​സ​ന്റെ ഒ​ന്നേ​കാ​ൽ ഏ​ക്ക​ർ വ​യ​ലി​ലാ​ണ് ഇ​വ​ർ 10000 ത്തോ​ളം ചോ​ള തൈ​ക​ൾ ന​ട്ട​ത്. ക​ർ​ണാ​ട​ക​യി​ൽ നി​ന്നാ​ണ് വി​ത്ത് വാ​ങ്ങി​യ​ത്. വ​ള​വും പ​രി​ച​ര​ണ​വും ന​ൽ​കി​യ​പ്പോ​ൾ സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട വി​ള​വും ല​ഭി​ച്ചു. ഇ​വി​ടെ വി​പ​ണി​യി​ൽ ഇ​പ്പോ​ൾ വി​ല അ​ൽ​പം കു​റ​വാ​ണ്.

 

55000 രൂ​പ മു​ട​ക്കി കൃ​ഷി ന​ട​ത്തി​യെ​ങ്കി​ലും അ​തി​ന്റെ ഇ​ര​ട്ടി​യെ​ങ്കി​ലും ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണി​വ​ർ. വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു ന​ട​ന്ന് വി​ൽ​ക്കു​ന്ന​വ​ർ​ക്കും, ആ​വ​ശ്യ​ക്കാ​രാ​യ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും വി​ൽ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണി​വ​രു​ടെ പ്ര​തീ​ക്ഷ. ഇ​ട വി​ള​യാ​യി മു​ള​ക് തൈ​ക​ളും ന​ട്ടി​ട്ടു​ണ്ട്. സൂ​ര്യ​കാ​ന്തി, ചെ​ണ്ടു​മ​ല്ലി കൃ​ഷി​യി​ലും ഒ​രു കൈ ​നോ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് മൂ​വ​രും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *