ആവേശം അലതല്ലുന്നു: സജന സജീവൻ ലോക ക്രിക്കറ്റ് ടീമിൽ
മാനന്തവാടി: വനിത ടി20 ലോകകപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച് വയനാട്ടുകാരി സജന സജീവൻ. കഠിനമായ പ്രയത്നത്തിലൂടെ ക്രിക്കറ്റ് ഇന്ത്യൻ ടീമിൽ ഇടം പിടിച്ച സജനക്ക് പുതിയ നേട്ടം നൽകുന്ന ആവേശം ചെറുതല്ല.
ആവശ്യത്തിന് സൗകര്യങ്ങളുള്ള മൈതാനം പോലുമില്ലാത്ത മാനന്തവാടിയിൽ നിന്നും കുട്ടിക്രിക്കറ്റിന്റെ ലോകപോരാട്ടത്തിന് സജന സജീവൻ എത്തുന്നത് കഠിനാധ്വാനവും തകര്‍ക്കാനാകാത്ത മനക്കരുത്തും കൂടെകൂട്ടിയാണ്.
ഇന്ത്യ എ ടീമിനെ പ്രതിനിധീകരിച്ച് ആസ്ത്രേലിയയിൽ നടന്ന മത്സരം കഴിഞ്ഞ്
തിരിച്ചുവരുന്ന വഴിയാണ് വനിത ടി20 ലോകകപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച വിവരം സജന അറിയുന്നത്.
Leave a Reply