മഹാത്മാ നവോത്ഥാന നായകൻ ശ്രീമത് അയ്യങ്കാളിയെ അനുസ്മരിച്ചു
കൽപ്പറ്റ : നവോത്ഥാന നായകനും അധസ്ഥിത ജനവിഭാഗത്തിന്റെ വിമോചക വിപ്ലവകാരിയുമായ അയ്യൻകാളിയുടെ 161 כ൦ ജയന്തി ദിനം ഭാരതീയ ദളിത് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് ഡി.സി.സി. ഓഫീസിൽ വെച്ച് പുഷ്പാർച്ചന നടത്തുകയും ആചരിക്കുകയും ചെയ്തു. ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ അയ്യങ്കാളിയുടെ ഛായാചിത്രത്തിന് മുമ്പിൽ വിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ദേശീയ പ്രസ്ഥാനത്തിലൂടെ അധസ്ഥിത വിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച നേതാവും സ്വാതന്ത്ര്യ സമരത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കൂടെ മുൻനിരയിൽ പ്രവർത്തിച്ച അയ്യങ്കാളിയെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമിപ്പിച്ചു.
ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വി.കെ. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. ശശി, എം. രാഘവൻ, ശ്രീജ ബാബു, ആർ. രാമചന്ദ്രൻ, രാജാറാണി, കെ.ജി. രഘു, സി.പി. ദേവ്, അനീഷ് വൈത്തിരി, ഉഷ, വീരേന്ദ്രൻ, ബാലൻ, എം. ഷാജി, സുധാകരൻ പൊഴുതന, സീനിയർ സിറ്റിസൺ കോൺഗ്രസ് ജില്ലാ ചെയർമാൻ കെ.വി. പോക്കർ ഹാജി എന്നിവർ സംസാരിച്ചു.





Leave a Reply