May 6, 2026

ജില്ലാ സ്കൂൾ കരാട്ടെ മത്സരത്തിൽ സ്വർണ മെഡൽ നേടി ആരിൻ 

0
Img 20240830 065916
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

പുൽപ്പള്ളി:വയനാട് ജില്ലാ സ്കൂൾ കരാട്ടെ മത്സരത്തിൽ ആരിൻ ബി ബാബുവിന് സ്വർണ മെഡൽ. മുള്ളൻകൊല്ലി സെന്റ് മേരീസ് സ്കൂളിൽ നടന്ന ജില്ലാ കരാ ട്ട മത്സരത്തിലാണ് ആരിൻ മെഡൽ നേടിയത്.

പുൽപ്പള്ളി അലൻതിലക് ഇന്റർനാഷണൽ കരാട്ടെ സ്കൂളിൽ നിന്നും അഞ്ചാം ക്ലാസ് മുതലാണ് ആരിൻ ബാബു സെൻസായി പി വി സുരേഷിന്റെ ശിക്ഷണത്തിൽ അഭ്യസിക്കുന്നത്.

ഇതിനകം നിരവധി മെഡലുകൾ ആരിൻ നേടിയിട്ടുണ്ട്.

കരാട്ടയിൽ ഫോർ ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയ ആരിൻ, പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്.

പുൽപ്പള്ളി, ഭഗവതി പറമ്പിൽ പാക്കം ബാബുവിന്റെയും അനീഷയുടെയും മൂത്ത മകനാണ് ആരിൻ, സഹോദരൻ ആരവ് ബി ബാബു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *