ഫ്ലെയർ 2.0; ബത്തേരിയുടെ വിദ്യാഭ്യാസ വികസന സ്വപ്‌നങ്ങൾ പുതിയ മാനങ്ങളിലേക്ക്
ബത്തേരി: ബത്തേരി നിയോജക മണ്ഡലത്തിൻ്റെ സമഗ്ര വിദ്യാഭ്യാസ വികസ പദ്ധതിയായ ഫ്ലെയർ പദ്ധതിയുടെ രണ്ടാഘട്ട ഉദ്ഘാടനം മീനങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഐ സി ബാലകൃഷ്ണൻ എം എൽ എ നിർവഹിച്ചു. പദ്ധതിയിലൂടെ വിദ്യാഭ്യാസ രംഗത്ത് ബത്തേരി നിയോജകമണ്ഡലത്തിനെ കേരളത്തിനു തന്നെ മാതൃയാക്കാവുന്ന ഒന്നായി മാറ്റിയെടുക്കുന്നതിനും മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ സമഗ്രമായ വിദ്യാഭ്യാസ ഉന്നമനം സാധ്യമാക്കുന്നതിനും വേണ്ടിയാണ് പദ്ധതിക്ക് രൂപം നൽകിയതെന്ന് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
ഫ്ലെയർ ബ്രിഡ്ജ് പ്രോഗ്രാം, ഫ്ലെയർ കേഡറ്റ് പ്രോഗ്രാമുകൾ,വിവിധ മത്സര പരീക്ഷയുടെ കോച്ചിങ്ങുകൾ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ,സ്കോളർഷിപ്പ് പരീക്ഷകൾ എന്നിവയെല്ലാം ഫ്ലെയർ 2.0 പദ്ധതിയുടെ ഭാഗമായി രൂപകൽപ്പന ചെയ്തിരിക്കുന്നതായി പദ്ധതി വിശദീകരണം നടത്തി സംസാരിച്ച വി ക്യാൻ സോഷ്യൽ ഇന്നൊവേറ്റേഴ്സ് സി ഇ ഒ അഖിൽ കുര്യൻ അറിയിച്ചു .മീനങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിവികൃഷ്ണൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ മീനങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് കെ ഇ വിനയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു ശ്രീധരൻ, വാർഡ് മെമ്പർ
ടി പി ഷിജു, ,ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മീനങ്ങാടി എച്ച് എം സുമിത എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ച ചടങ്ങിൽ വടുവഞ്ചാൽ പ്രിൻസിപ്പൽ മനോജ് കെ വി നന്ദി അർപ്പിച്ചു.വിവിധ വിഷയങ്ങളിലെ വിദഗ്‌ദ്ധരുടെ പരിശീലനത്തിലൂടെ വിദ്യാർത്ഥികളുടെ കഴിവുകളും അഭിലാഷങ്ങളും പരിപോഷിപ്പിക്കുന്നതിലൂടെ വിദ്യാഭ്യാസ മേഖലയിലെ വ്യത്യസ്ത അവസരങ്ങളിലേക്ക് ജാലകം തുറക്കുകയാണ് പദ്ധതി.കോമേഴ്സ് മേഖലയുടെ സാധ്യതകളെ കുറിച്ച് ട്രിപ്പിൾ ഐ അക്കാദമി ഹെഡ് ഷെറിൻ കളത്തിലും,സയൻസ് മേഖലകളുടെ സാധ്യതകളെക്കുറിച്ച് സെഫയർ ഫ്യൂച്ചർ അക്കാദമി മാനേജിങ് ഡയറക്ടർ യഹിയ പി അമയവും സെഷൻ നടത്തി കുട്ടികളിൽ അവബോധം സൃഷ്ടിച്ചു.
Leave a Reply