വരാനിരിക്കുന്ന ദുരന്തത്തെ നാല് പതിറ്റാണ്ട് മുൻപ് കണ്ട ആർ. ഗോപിനാഥൻ
വയനാട്ടിലെ ഉരുൾപൊട്ടലിന് ശേഷം രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വാർത്തയാണ് ചൂരൽമലയെ രക്ഷിക്കണമെന്ന തലക്കെട്ടിൽ വർഷങ്ങൾക്ക് മുൻപ് പത്രത്തിൽ വന്ന ലേഖനം. വരാനിരിക്കുന്ന വൻ ദുരന്തങ്ങളെക്കുറിച്ച് കാലത്തെ മുന്നറിയിപ്പ് നൽകിയ ലേഖകാൻ ആർ. ഗോപിനാഥൻ കൽപറ്റ ഗവൺമെൻ്റ് കോളജിൽ അധ്യാപകനായിരുന്നു ഇദ്ദേഹം ഇതിനെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചത് 1986ൽ കേരള കൗമുദി പത്രത്തിൽ ആണ്.
അന്ന് എഴുതിയത് ഉരുൾപൊട്ടലിന് കാരണം പാറഖനം എന്നായിരുന്നു. ചൂരൽമലയേയും മുണ്ടക്കൈയേയും താങ്ങിനിർത്തുന്നത് ഇവിടുത്തെ പാറക്കൂട്ടങ്ങളാണ്. ചാലിയാറിൻ്റെ ഉത്ഭവസ്ഥാനമാണ് മുണ്ടക്കൈയും ചൂരൽമലയും. അവിടെ ഒരു സംരക്ഷണഭിത്തി പോലെയാണ് ബ്രീട്ടീഷുകാർ സെൻ്ററിനൽ റോക്ക് എന്ന വിളിച്ചിരുന്ന സൂചിപ്പാറ. ഇതിൻ്റെ ചുറ്റുവട്ടങ്ങളിലെ പാറകൾ മുഴുവൻ പൊട്ടിച്ചു നീക്കിയതിൻ്റെ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത് എന്ന് ഗോപിനാഥൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 1984ൽ ചൂരൽമലയിൽ ഉരുൾപൊട്ടലുണ്ടായി 14 പേർ മരിച്ചു. മനുഷ്യൻ്റെ അനാവശ്യമായ ചൂഷണവും കടന്നുകയറ്റവുമാണ് വയനാടിനെ ദുരന്തഭൂമിയാക്കിയത്. ടൂറിസത്തിൻ്റെ പേരിൽ നടക്കുന്നത് മുഴുവൻ നിയമവിരുദ്ധവും പ്രകൃതിയെ നശിപ്പിക്കാലുമാണ് ഇതിൽ കർശ നിയന്ത്രണങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Leave a Reply