അപകട ഭീഷണി ഉയർത്തുന്ന മൊബൈൽ ടവർ മാറ്റി സ്ഥാപിക്കണം; മുസ്ലിം ലീഗ് കമ്മിറ്റി
അഞ്ചാംമൈൽ: കെല്ലൂർ അഞ്ചാം മൈൽ ടൗണിൽ സ്വകാര്യ കെട്ടിടത്തിന് മുകളിൽ അപകട ഭീഷണി ഉയർത്തി സ്ഥിതി ചെയ്യുന്ന ബിഎസ്എൻഎൽ ടവർ മാറ്റി സ്ഥാപിക്കണമെന്ന് മുസ്ലിം ലീഗ് കെല്ലൂർ ടൗൺ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പഞ്ചായത്ത് സാങ്കേതിക വിഭാഗവും വാർഡ് ചുമതലയുള്ള ഉദ്യോഗസ്ഥനും നടത്തിയ അന്വേഷണത്തിൽ ടവർ ഭീഷണിയിൽ ആണെന്ന് ബോധ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് സാങ്കേതിക പരിശോധന നടത്തി ടവർ ആവശ്യമെങ്കിൽ മാറ്റി സ്ഥാപിക്കുകയോ, അതല്ലെങ്കിൽ മറ്റെന്തെങ്കിലും പോം വഴി കാണുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഎസ്എൻഎൽ അധികാരികൾക്ക് പഞ്ചായത്ത് രേഖാമൂലം നിർദ്ദേശം നൽകിയിട്ടും അവർ ഇതുവരെ മേൽ നടപടികൾ സ്വീകരിക്കുകയോ, പരിഹാരം കാണുകയോ ചെയ്‌തിട്ടില്ലെന്ന് ലീഗ് ആരോപിച്ചു. ഉത്തരവാദപ്പെട്ടവർ ഇനിയും കണ്ണ് തുറന്നില്ലെങ്കിൽ വലിയൊരു അപകടം തന്നെ സംഭവിക്കാൻ സാധ്യതയുണ്ടന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പ് മുസ്ലിം ലീഗ് കെല്ലൂർ ശാഖ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
Leave a Reply