June 23, 2026

എസ്ഡിപിഐ നിവേദനം നൽകി 

0
20240809 101441
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ: തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യാൻ വേണ്ടി കളക്ട്രേറ്റിൽ നിന്നും ലഭിച്ച കിറ്റുകളുടെ വിതരണം സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് ഷൗക്കത്തലി കെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. നിലവിൽ പല വാർഡുകളിലും നടത്തിയ വിതരണം അനർഹർ കൈ പറ്റി എന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് നിവേദനം നൽകിയത്.

 

വാർഡ് മെമ്പർമാർ വാർഡുകളിലെ വികസന സമിതിയോടും ആശാവർക്കറോടും കൂടി ആലോചിച്ച് ഏറ്റവും അർഹരെ കണ്ടത്തിയ ശേഷം മാത്രമേ കിറ്റ് വിതരണം നടത്താവൂ. ഇത് സെക്രട്ടറി ഉറപ്പ് വരുത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *