ചൂരൽമല മുണ്ടക്കൈ ദുരന്തവുമായി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു
മുട്ടിൽ: മേപ്പാടി പഞ്ചായത്തിലെ ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് അനാഥരായ വിവാഹ പ്രായം എത്തിയ പെൺകുട്ടികളെ വിവാഹം ചെയ്‌തു കൊടുക്കും എന്ന് പറഞ്ഞുകൊണ്ട് മുട്ടിൽ പഞ്ചായത്ത് മേപ്പാടി പഞ്ചായത്ത് എന്നീ സ്ഥാപനങ്ങളെ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് വ്യജമാണ്. ഇത് പ്രചരിക്കുന്നവർക്ക് എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.
Leave a Reply