രാത്രിയിൽ വാഹനങ്ങൾക്ക് നേരെ കടന്നുകയറ്റം യുവാക്കൾ പിടിയിൽ
ബത്തേരി: രാത്രിയില്‍ അശ്രദ്ധമായി മനുഷ്യജീവന് അപകടം വരത്തക്ക രീതിയില്‍ വാഹനം ഓടിച്ച് മറ്റു വാഹനങ്ങളെ ഇടിക്കുകയും, തടയാന്‍ ചെന്ന പോലീസുകാരനെ അക്രമിക്കുകയും ചെയ്ത യുവാക്കള്‍ അറസ്റ്റില്‍. മൂലങ്കാവ്, കുപ്പാടി, നേടിയാക്കല്‍ വീട്ടില്‍ അമല്‍ തങ്കച്ചന്‍(23), കുപ്പാടി, വരണംകുടത്ത് വീട്ടില്‍ അജയ്(42) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. അജയ്‌ന് സംസ്ഥാനത്തുടനീളം എട്ട് കേസുകളുണ്ട്.
ശനിയാഴ്ച രാത്രിയാണ് സംഭവം. കോട്ടക്കുന്ന് ഭാഗത്ത് നിന്നും ഒരു കാര്‍ അശ്രദ്ധമായി മനുഷ്യജീവന് അപകടം വരത്തക്ക രീതിയില്‍ ഓടിച്ചുവരുന്നുണ്ടെന്ന് ബത്തേരി പോലീസ് സ്‌റ്റേഷനില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നൈറ്റ് പട്രോളിങ് ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാര്‍ ചുങ്കം ഭാഗത്ത് നിന്നുഗ കാര്‍ കൈ കാണിച്ചു നിര്‍ത്തി. പേരും വിലാസവും ചോദിച്ച സമയത്ത് വാഹനം പെട്ടെന്ന് മുമ്പോട്ട് എടുത്ത് അതിവേഗത്തില്‍ ബീനാച്ചി ഭാഗത്തേക്ക് ഓടിച്ചു പോയി. ടൗണിലുണ്ടായിരുന്നവരും ഓട്ടോ ഡ്രൈവര്‍മാരും ഓടിയത് കൊണ്ടാണ് രക്ഷപ്പെട്ടത്. ദൊട്ടപ്പന്‍കുളത്ത് വെച്ച് വിവിധ വാഹനങ്ങളില്‍ ഇടിച്ചു കാര്‍ നില്‍ക്കുകയായിരുന്നു. പിന്തുര്‍ന്നിരുന്ന പോലീസും അവിടെയുണ്ടായിരുന്ന നാട്ടുകാരുഗ അടുത്തെത്തിയപ്പോള്‍ അമല്‍ തങ്കച്ചന്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ തടഞ്ഞുവെച്ച് വലതുകൈ പിടിച്ചു തിരിച്ചു. അജയും കാറിന് പുറത്തിറങ്ങി പോലീസുകാരന്റെ യൂനിഫോമിന്റെ കോളറില്‍ പിടിച്ചു പുറകോട്ട് തള്ളുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ബലപ്രയോഗത്തിലുടെ ഇരുവരെയും ജീപ്പില്‍ കയറ്റി ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് രക്ത പരിശോധന നടത്തി. ആശുപത്രിയില്‍ എത്തിയും യുവാക്കള്‍ അക്രമവും തെറിവിളിയും തുടര്‍ന്നു. കെ..എല്‍. 43 ഡി 1641 കാര്‍ കസ്റ്റഡിയിലെടുത്തു. എസ്.ഐ രാംദാസ്, ഡോണിത്ത് സജി എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Leave a Reply