May 6, 2026

ഡ്രോപ്പ് ഔട്ട് ഫ്രീ നഗരസഭ പദ്ധതി; വിദ്യാർത്ഥികൾക്ക് കൗൺസലിങ് ക്ലാസ് സംഘടിപ്പിച്ചു

0
Img 20240812 121631
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: നഗരസഭയുടെ “ഡ്രോപ്പ് ഔട്ട് ഫ്രീ” പദ്ധതിയുടെ ഭാഗമായി 8, 9, 10 ക്ലാസുകളിലെ ഗോത്രവർഗ വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു. ഈ പദ്ധതി, വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നത്.

 

വിദ്യാർത്ഥികൾക്ക് സ്‌കൂൾ ഒരു സന്തോഷകരമായ ഇടമായി മാറ്റി തീർക്കുന്നതിനുള്ള പ്രത്യേക പാഠ്യപദ്ധതി അടിസ്ഥാനമാക്കി കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. ഇത്, വിദ്യാർത്ഥികളുടെ പഠനത്തിൽ ഉണ്ടാകുന്ന മടുപ്പും വൈകല്യങ്ങളും മനസ്സിലാക്കി അവരെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാണ്.

 

സുൽത്താൻ ബത്തേരി സർവജന സ്കൂളിൽ നടന്ന നഗരസഭാ തല ഉദ്ഘാടനം ചെയർമാൻ ടി കെ രമേശ് നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് മുഖ്യ പ്രഭാഷണം നടത്തി. ഓ ആർ സി പരിശീലകൻ നിഖിൽ പി എൻ ക്ലാസിന് നേതൃത്വം നൽകി. നിർവഹണ ഉദ്യോഗസ്ഥൻ പി എ അബ്ദുൾനാസർ, ഹെഡ്മാസ്റ്റർ ജിജി ജേക്കബ്, ഊരുകൂട്ട വോളണ്ടിയർമാരായ സിന്ധു, രജനി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ഓഗസ്റ്റ് 12,14,16,19 ഇനീ തീയതികളിൽ കുപ്പാടി, ചേനാട് , ബീനാച്ചി , ഓടപ്പള്ളം സ്‌കൂളുകളിൽ ക്ലാസുകൾ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *