വയനാട് മെഡിക്കൽ കോളേജ് സുരക്ഷ ജീവനക്കാരനെ മർദ്ദിച്ച സംഭവം; യുവാവ് അറസ്റ്റിൽ
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വട്ടോളി ആലാറ്റിൽ ചക്കാലക്കൽ വീട്ടിൽ ലിജോ ജോസ് (26) നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 9 ന് രാത്രിയിലാണ് ഉനൈസ് എന്ന ജീവനക്കാരനെ യാതൊരു പ്രകോപനവും ഇല്ലാതെ പ്രതി മർദ്ദിച്ചതെന്നാണ് പരാതി. സംഭവത്തിൽ ആശുപത്രി സ്റ്റാഫ് കൗൺസിൽ പ്രതിഷേധിക്കുകയും മാനന്തവാടി പോലീസിൽ പരാതി നൽകുകയും ചെയ്‌തിരുന്നു. പ്രതിക്കെതിരെ ഹോസ്‌പിറ്റൽ പ്രൊട്ടക്ഷൻ ആക്ടും വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്‌ത് അറസ്റ്റ് ചെയ്തത്.





Leave a Reply