സൗജന്യ ഐ.എ.എസ് പരിശീലനം; പോസ്റ്റർ പ്രകാശനം ചെയ്തു
കൽപ്പറ്റ: ഷീൻ ഇൻ്റർനാഷ്ണലിന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയിലെ തല്പരരായ സ്കൂൾ /കോളേജ് വിദ്യാർത്ഥികൾക്കു വേണ്ടി സൗജന്യമായി നടത്തുന്ന ഐ.എ.എസ് പരിശീലന പരിപാടിയുടെ പോസ്റ്റർ പ്രകാശനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. വയനാട് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പണി പരിപാടിയുടെ പോസ്റ്റർ ഏറ്റുവാങ്ങി.
കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ
ഷീൻ പ്രതിനിധികളായ
പി.അജ്നാസ് വെള്ളമുണ്ട, ഷഫീഖുൽ ഹുസൈൻ, അയ്യൂബ് പി തുടങ്ങിയവർ സംബന്ധിച്ചു. ജൂനിയർ ഐ. എ. എസ്,ഫൗണ്ടേഷൻ ഐ.എ. എസ് , ഇന്റെൻസിവ് കോഴ്സ് തുടങ്ങി മൂന്ന് ബാച്ചുകളിലായാണ് പരിശീലനം. 2024 സെപ്റ്റംബർ 29 ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കുന്ന പ്രവേശന പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന തെരെഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ സൗജന്യ പരിശീലനവും,പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആകർഷകമായ സ്കോളർഷിപ്പോടെയുള്ള പരിശീലനവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 8590213899 ബന്ധപ്പെടുക
Leave a Reply