September 8, 2024

സർവ്വജന സ്‌കൂളിൽ കുട്ടികളിൽ വായനയുടെ വിളക്ക് തെളിച്ചു കോർണർ ലൈബ്രറി

0
20240812 180012

 

ബത്തേരി: സർവ്വജന സ്‌കൂളിൽ കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ ക്ലാസ്സുകളിലും കോർണർ ലൈബ്രറി സ്ഥാപിച്ചു. സ്‌കൂൾ പിടിഎ പ്രസിഡന്റ് ശ്രീജൻ ഈ പുതിയ ലൈബ്രറി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി എ അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബില്ലി ഗ്രഹാം , അനിൽകുമാർ വി, ലൈബ്രേറിയൻ രെഞ്ചു രാജ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി സുനിത ഇല്ലത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

പുതിയ ലൈബ്രറി കുട്ടികളിൽ വായനയുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുകയും അവരുടെ ജീവിതത്തിൽ പുസ്തകങ്ങൾക്ക് ഒരു പ്രധാന സ്ഥാനം നൽകുകയും ചെയ്യും എന്ന പ്രതീക്ഷയിലാണ് സ്‌കൂൾ അധികൃതരും അധ്യാപകരും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *