മുണ്ടക്കൈ ദുരന്ത പശ്ചാത്തലത്തിൽ ഓഗസ്റ്റ് 15ന് കൽപ്പറ്റയിൽ പരിസ്ഥിതി സമ്മേളനം നടത്തും
കൽപ്പറ്റ: മുണ്ടക്കൈ ദുരന്ത പാശ്ചാത്തലത്തിൽ പ്രകൃതിയനുഭാവ
പൊതുഹിതം രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് 15ന് മെയിൻ പോസ്റ്റ് ഓഫീസിന് മുന്നിലുള്ള ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീത്ത് പരിസ്ഥിതി സമ്മേളനം നടത്തും. പശ്ചിമഘട്ട സംരക്ഷണം ഉറപ്പാക്കാനായി ഗാഡ്ഗിൽ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പാക്കുക, തുരങ്കപാത പദ്ധതി ഉപേക്ഷിക്കുക, സുരക്ഷിതമായ ഇടത്ത് സമയബന്ധിതമായി പുനരധിവാസം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് സമ്മേളനം നടത്തുന്നത്. പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ രണ്ട് മണിക്ക് പരിപാടി ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി, ശാസ്ത്ര, സാമൂഹ്യ രംഗങ്ങളിൽ പ്രശസ്തരായ
കെ സഹദേവൻ,
ജോയ് മാത്യു, വിഷ്ണുദാസ്,
ഇ പി അനിൽ, കുസുമം ജോസഫ്, ഡോക്ടർ അനിൽകുമാർ, സുലോചന രാമൃഷ്ണൻ, അഡ്വക്കേറ്റ് വിനോദ് പയ്യട തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനത്തിൽ
എം കെ രാമദാസ് മോഡറേറ്ററാവും. പശ്ചിമഘട്ട സംരക്ഷണ സമിതി പങ്കെടുക്കുന്ന ചടങ്ങിൽ ജനറൽ കൺവീനർ വർഗീസ് വട്ടേക്കാട്ടിൽ അധ്യക്ഷതവഹിക്കും.
Leave a Reply