September 17, 2024

വെള്ളാർമല സ്‌കൂളിലേക്കുള്ള പഠന കിറ്റ് കൈമാറി  

0
20240813 094235

കൽപ്പറ്റ : റീബിൽഡ് വയനാട് പദ്ധതിയുടെ ഭാഗമായി വെള്ളാർമല ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടികൾക്കായുള്ള പഠന കിറ്റ് കൈമാറി മലപ്പുറം ജില്ല പൊതു വിദ്യാഭ്യാസ വകുപ്പ്. മലപ്പുറം ജില്ലയിലെ വിവിധ സ്‌കൂളുകളിൽനിന്നും തയാറാക്കിയ 668 പഠന കിറ്റാണ് വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് കൈമാറിയത്.

ബാഗ്, ഇൻസ്ട്രുമെന്റ് ബോക്സ്, കുട, നോട്ട് ബുക്ക്, സ്റ്റീൽ വാട്ടർ ബോട്ടിൽ, പ്ലേറ്റ്, ഗ്ലാസ്, പെൻസിൽ, പേന, കളർ ബോക്സ് ഉൾപ്പടെ 10 ഇനങ്ങൾ അടങ്ങിയതാണ് കിറ്റ്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് ആസൂത്രണ ഭവനിൽ നടന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ റിബിൽഡ് വയനാട് യോഗ തീരുമാനം പ്രകാരമാണ് കിറ്റ് തയ്യാറാക്കിയത്. ഉരുൾപൊട്ടലിൽ വെള്ളാർമല സ്‌കൂളിലെ 600 കുട്ടികൾക്കാണ് പഠനസാമഗ്രികൾ നഷ്ടമായത്. ഇതിനായി മലപ്പുറം ജില്ലയിലെ ഓരോ ഹൈസ്‌കൂളുകളിൽ നിന്നും പരമാവധി മൂന്ന് കിറ്റുകൾ തയ്യാറാക്കാൻ തീരുമാനിച്ചു. നാല് വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി 668 കിറ്റുകൾ തയാറാക്കി വയനാട്ടിലേക്ക് എത്തിക്കുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *