June 24, 2026

ഉരുൾപൊട്ടൽ: ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് റഹ്മാൻ

0
Img 20240813 150152
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ഉരുൾപൊട്ടൽ സംഭവത്തിൽ

ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കെതിരെ സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് മടക്കി മല സ്വദേശിറഹ്മാൻ ഇളങ്ങോളി.

ഉരുള്‍പൊട്ടല്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ വലിയ തോതില്‍ ആള്‍നാശത്തിനു കാരണമായതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്ക് ഒഴിയാനാകില്ലെന്ന് മ സമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ റഹ്‌മാന്‍ ഇളങ്ങോളി പത്രസമ്മേളനത്തില്‍ പറഞ്ഞു. മണ്ണിടിച്ചില്‍-ഉരുള്‍പൊട്ടല്‍ സാധ്യത സംബന്ധിച്ച് സൂചന ഉണ്ടായിട്ടും ദുരന്ത നിവാരണ അഥോറിറ്റി ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് നടപടി ഉണ്ടായില്ല. അപകട ഭീഷണിയിലുള്ള സ്ഥലങ്ങളില്‍ നിന്നു ആളുകളെ പോലീസിനെ ഉപയോഗിച്ചടക്കം മാറ്റാന്‍ ദുരന്ത അഥോറിറ്റിക്ക് അധികാരമുണ്ട്. മുന്‍പ് രണ്ടുവട്ടം ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശമാണ് മുണ്ടക്കൈ. എന്നിട്ടും തത്കാലത്തേക്ക് മാറിത്താമസിക്കുന്നതില്‍ ജനങ്ങളില്‍ സമ്മര്‍ദം ചെലുത്താന്‍ തദ്ദേശ സ്ഥാപനത്തിനും കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *