September 8, 2024

ഉരുൾപൊട്ടൽ:ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കെതിരെ സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് റഹ്മാൻ

0
20240813 151414

 

കല്‍പ്പറ്റ: ഉരുൾപൊട്ടൽ സംഭവത്തിൽ

ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കെതിരെ സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് മടക്കി മല സ്വദേശിറഹ്മാൻ ഇളങ്ങോളി.

മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ വലിയ തോതില്‍ ആള്‍നാശത്തിനു കാരണമായതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്ക് ഒഴിയാനാകില്ലെന്ന് മ സമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ റഹ്‌മാന്‍ ഇളങ്ങോളി പത്രസമ്മേളനത്തില്‍ പറഞ്ഞു. മണ്ണിടിച്ചില്‍-ഉരുള്‍പൊട്ടല്‍ സാധ്യത സംബന്ധിച്ച് സൂചന ഉണ്ടായിട്ടും ദുരന്ത നിവാരണ അഥോറിറ്റി ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് നടപടി ഉണ്ടായില്ല. അപകട ഭീഷണിയിലുള്ള സ്ഥലങ്ങളില്‍ നിന്നു ആളുകളെ പോലീസിനെ ഉപയോഗിച്ചടക്കം മാറ്റാന്‍ ദുരന്ത അഥോറിറ്റിക്ക് അധികാരമുണ്ട്. മുന്‍പ് രണ്ടുവട്ടം ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശമാണ് മുണ്ടക്കൈ. എന്നിട്ടും തത്കാലത്തേക്ക് മാറിത്താമസിക്കുന്നതില്‍ ജനങ്ങളില്‍ സമ്മര്‍ദം ചെലുത്താന്‍ തദ്ദേശ സ്ഥാപനത്തിനും കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു. മലമുകളില്‍ മഴ കോരിച്ചൊരിയുന്നതുകണ്ടിട്ടും മതിയായ ജാഗ്രത ജനങ്ങളും പുലര്‍ത്തിയില്ല. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ ദുരന്ത നിവാരണ നിയമത്തിന്റെ കാര്യക്ഷമമായ നിര്‍വഹണം ഉറപ്പുവരുത്തുന്നതിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് അയച്ചതായും റഹ്‌മാന്‍ പറഞ്ഞു.

റഹ്മാൻ്റെ പത്രസമ്മേളനത്തിലെ വിവരങ്ങൾ ഇപ്പോൾ കൂടുതൽ ചർച്ചക്ക് വഴിവെച്ചിട്ടുണ്ട്. വിവിധ സംഘടനകളും ഈ വിഷയം ഏറ്റെടുത്തിട്ടുണ്ട്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *