June 23, 2026

ഖാദി ഓണം മേള ഉദ്ഘാടനം ചെയ്തു 

0
20240813 170941
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി എരുമത്തെരുവ് കമ്മറീസ് ബില്‍ഡിംഗില്‍ ആരംഭിച്ച ഓണം ഖാദി സ്‌പെഷ്യല്‍ മേള മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി അധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി ബ്ലോക്ക് പഞ്ചായത്തംഗം പി ചന്ദ്രന് നല്‍കി ആദ്യവില്‍പന നടത്തി. മാനന്തവാടി നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മൊയിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി ബാലന്‍, ജോയ്‌സി ഷാജു,ഖാദിബോര്‍ഡ് ജില്ലാ ഓഫീസര്‍ എം ആയിഷ എന്നിവര്‍ സംസാരിച്ചു.സെപ്തംബര്‍ 14 വരെ ഖാദി വസ്ത്രങ്ങള്‍ക്ക് 30% ഗവര്‍മെന്റ് റിബേറ്റ് ലഭിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *