‘കൈകോർക്കാം വയനാടിനായി,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
മാനന്തവാടി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക വികസന ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളുവിന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
ജസ്റ്റിൻ ബേബി കൈമാറി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ. ജയഭാരതി,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വി.വിജോൾ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ,മെമ്പർമാരായ പി.ചന്ദ്രൻ, പി കെ അമീൻ,ഇന്ദിര പ്രേമചന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ്, ഹെഡ്ക്ലർക്ക് അരുൺകുമാർ കെ.കെ ,ഷെല്ലിജെയിംസ്,ഹഷ്മീർ എം, എന്നിവർ സന്നിഹിതരായിരുന്നു.
Leave a Reply